ആലപ്പുഴയില്‍ ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചു കയറി; ഡ്രൈവര്‍ മരിച്ചു; യാത്രക്കാരിക്ക് ഗുരുതര പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 06:52 PM |
Last Updated: 06th January 2021 06:52 PM | A+A A- |
പ്രതീകാത്മകചിത്രം
ആലപ്പുഴ:ആലപ്പുഴയില്‍ ഓട്ടോ ടിപ്പറിനടിയിലേക്ക് ഇടിച്ചുകയറി ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിയാണു മരിച്ചത്. മുന്നില്‍ പോയ വാഹനത്തില്‍നിന്നു പടുത പറന്ന് ഓട്ടോറിക്ഷയ്ക്കു മേല്‍ വീണു ഡ്രൈവറുടെ കാഴ്ച മറയുകയായിരുന്നു. പിന്നാലെ ഓട്ടോ എതിരെ വന്ന ടിപ്പറിനടിയിലേക്കു കയറുകയായിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരിക്കു ഗുരുതര പരുക്കുണ്ട്. പള്ളാത്തുരുത്തി ഒന്നാം വാര്‍ഡിനു സമീപമാണു സംഭവം. യാത്രക്കാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടുത വീണത് ഏതു വാഹനത്തില്‍നിന്നാണെന്നു വ്യക്തമല്ല.