കോവിഡ് വ്യാപനം;  കേന്ദ്രസംഘം മറ്റന്നാള്‍ കേരളത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2021 07:18 PM  |  

Last Updated: 06th January 2021 09:06 PM  |   A+A-   |  

covid testing new cases

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം സ്ഥിതി വിലയിരുത്താന്‍ കേന്ദ്രസംഘം മറ്റന്നാള്‍ സംസ്ഥാനത്ത് എത്തും. ഉയര്‍ന്ന രോഗവ്യാപനം കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. എസിഡിസി മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. 

സംസ്ഥാനത്ത്‌കോവിഡ് കേസുകള്‍ നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നടപടികളെന്തൊക്കെ, ടെസ്റ്റിംഗ് എങ്ങനെ, ഇതിലെന്തെങ്കിലും പിഴവുകളുണ്ടോ, കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ സഹായങ്ങള്‍ ആവശ്യമുണ്ടോ  ഇതെല്ലാം പരിശോധിക്കാനാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. 

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഒറ്റ ദിവസം മാത്രം എറണാകുളത്ത് രോഗികളുടെ എണ്ണം ആയിരം കടന്നു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.