സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സിപിഎം; പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന

നിരവധി സിറ്റിങ് എംഎല്‍എമാരോട് മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്കൊപ്പം അനൗപചാരികമായി സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ചില ജില്ലകളില്‍ ഘടകകക്ഷികളുമായുള്ള സീറ്റ് വെച്ചുമാറലും സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. 

ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ അതത് ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കുപുറമേ ഒന്നോ രണ്ടോ മുതിര്‍ന്ന നേതാക്കള്‍കൂടി പങ്കെടുക്കുന്നുണ്ട്. ഇവര്‍ ജില്ലകളിലെ മുതിര്‍ന്ന നേതാക്കളുമായി സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ആശയവിനിമയം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിരവധി സിറ്റിങ് എംഎല്‍എമാരോട് മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സിപിഎം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം സീറ്റ് ഉറപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മാതൃകയില്‍ പുതുമുഖങ്ങളെയും യുവാക്കളെയും രംഗത്തിറക്കുന്നത് ആലോചനയിലുണ്ട്. 

ജില്ലാ കമ്മിറ്റി യോഗങ്ങള്‍ കഴിഞ്ഞാലുടന്‍ നിയമസഭാമണ്ഡല അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കും. താഴേത്തട്ടിലേക്കും തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഉടന്‍ നിലവില്‍വരും. കേരള കോണ്‍ഗ്രസിന് (ജോസ് വിഭാഗം) നല്‍കുന്ന സീറ്റുകളുടെ കാര്യത്തിലും പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവരികയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com