ഡോളർ കടത്തുകേസ് : സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 07:06 AM |
Last Updated: 06th January 2021 07:06 AM | A+A A- |
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, അയ്യപ്പന്‍/ ടെലിവിഷന്‍ ചിത്രം
കൊച്ചി: ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ്പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. അയ്യപ്പനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. രാവിലെ പത്തുമണിയ്ക്ക് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം നൽകിയിട്ടുള്ളത്.
ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ ത്തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അയ്യപ്പൻ പ്രതികരിച്ചത്. ഇതേത്തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് അയ്യപ്പന് നോട്ടീസ് നൽകിയത്.
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.