വളർത്തുപൂച്ചയുടെ കൈ മൂർച്ചയുള്ള ആയുധം കൊണ്ടു വെട്ടിമാറ്റി; കണ്ണില്ലാത്ത ക്രൂരത
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 06:46 AM |
Last Updated: 06th January 2021 06:46 AM | A+A A- |
pet_cat_injury
കോട്ടയം: വളർത്തുപൂച്ചയുടെ കൈ വെട്ടിമാറ്റി ക്രൂരത. ആറു മാസം പ്രായമായ അലാനി എന്ന പൂച്ചയുടെ വലത്തെ കൈ ആണ് മൂർച്ചയുള്ള ആയുധം കൊണ്ടു വെട്ടിമാറ്റിയത്. പെരുവ മുളക്കുളം സ്വദേശി മണികണ്ഠന്റെ വീട്ടിൽ വളർത്തുന്ന പൂച്ചയാണിത്. ആരാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ചോര വാർന്നു കൈയറ്റ പൂച്ചയെ അവശനിലയിൽ വീട്ടുമുറ്റത്തു കണ്ടത്. ഉടൻതന്നെ മണികണ്ഠനും ഭാര്യ ബിന്ദുവും ചേർന്നു പൂച്ചയെ മൃഗാശുപത്രിയിൽ എത്തിച്ച് മുറിവിൽ മരുന്നു വച്ചു കെട്ടി. പക്ഷെ വേദന കാരണം മരുന്ന് കെട്ടിവച്ചിരുന്നത് പൂച്ച കടിച്ചു പറിച്ചുകളഞ്ഞു.