സ്റ്റാഫിനെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം; കസ്റ്റംസിന് നിയമസഭ സെക്രട്ടറിയുടെ കത്ത്

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ കസ്റ്റംസിന് നിയമസഭ സൈക്രട്ടറിയുടെ കത്ത്
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, അയ്യപ്പന്‍/ഫയല്‍ ചിത്രം
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, അയ്യപ്പന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ കസ്റ്റംസിന് നിയമസഭ സൈക്രട്ടറിയുടെ കത്ത്. സ്പീക്കറുടെ സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കി നിയമസഭ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ കത്ത് നല്‍കി. നിയമസഭയുടെ പരിധിയില്‍ വരുന്നയാള്‍ക്ക് നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭ സെക്രട്ടറിയുടെ കത്തില്‍ കസ്റ്റംസ് നിയമോപദേശം തേടും. 

ബുധനാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു കസ്റ്റംസ് കെ അയ്യപ്പന് കത്ത് നല്‍കിയത്. എന്നാല്‍ നിയമസഭ സമ്മേളനത്തിന്റെ തിരക്കുള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കെ അയ്യപ്പന്‍ മറുപടി നല്‍കിയിരുന്നു. 

ചൊവ്വാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെ തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ്, ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് സംബന്ധിച്ച ചോദ്യത്തിന് അയ്യപ്പന്‍ പ്രതികരിച്ചത്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന് നോട്ടീസ് നല്‍കിയത്.

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താന്‍ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസില്‍ കോണ്‍സുലറ്റിലെ ഡ്രൈവര്‍മാരുടെ മൊഴി കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com