യുഎഇയില്‍ മലയാളിക്ക് ജാക്ക്‌പോട്ട്; അടിച്ചത് 39 കോടി രൂപ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 10:31 AM |
Last Updated: 06th January 2021 10:31 AM | A+A A- |
അബുദാബി ബിഗ് ടിക്കറ്റ് പരസ്യം/ ചിത്രം: ഫേസ്ബുക്ക്
കൊച്ചി: യുഎഇയില്‍ നടന്ന പ്രതിമാസ ലോട്ടറി നറുക്കെടുപ്പില്‍ ജാക്ക്‌പോട്ട് സമ്മാനത്തിന് അര്‍ഹനായി മലയാളി. 28കാരനായ അബ്ദുസലാം എന്‍ വി ആണ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. 39 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. 323601 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
കോഴിക്കോട് സ്വദേശിയായ അബ്ദുസലാം മസ്‌ക്കറ്റില്‍ കട നടത്തുകയാണ്. ഞായറാഴ്ച നടന്ന ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിലാണ് അബ്ദുസലാമിനെ തേടി ഭാഗ്യം എത്തിയത്. സംഘാടകര്‍ വിളിച്ചറിയിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. മക്കളുടെ ഭാവിക്കായി പണം നീക്കിവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. സമ്മാനത്തുക ടിക്കറ്റ് എടുക്കാന്‍ ഒപ്പം ചേര്‍ന്ന സുഹൃത്തുക്കള്‍ക്കൊപ്പം വീതിച്ചെടുക്കാനാണ് അബ്ദുസലാമിന്റെ തീരുമാനം.
ഒന്നാം സ്ഥാനത്തിന് പുറമെ നറുക്കെടുപ്പിലെ രണ്ടും ആറും ഏഴും സ്ഥാനക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഐയര്‍ലന്‍ഡ് സ്വദേശികള്‍ക്കും നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.