മന്ത്രി എ കെ ബാലന് കോവിഡ്

മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഇന്നലെ സംസ്ഥാനത്ത് 5615 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവും ആയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com