സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 04:14 PM |
Last Updated: 06th January 2021 04:16 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. സിനിമ മേഖലയ്ക്ക് സമഗ്ര പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തീരുമാനമാകാതെ തീയേറ്ററുകള്‍ തുറക്കാനാകില്ലെന്ന് ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി. കൊച്ചിയില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തീയേറ്റര്‍ ഉടമകളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
വിനോദ നികുതി ഒഴിവാക്കണം, വൈദ്യുതി ചാര്‍ജില്‍ ഇളവ് വേണം, സമഗ്രപാക്കേജ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ തീരുമാനം വേണമെന്നുമാണ് ആവശ്യം. അന്‍പത് ശതമാനം ആളുകളെ വച്ച് തീയേറ്ററുകള്‍ തുറക്കാനാകില്ലെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു.