ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപാലം തുറന്നു, ഗതാഗതക്കുരുക്ക്; മൂന്നുപേർ പിടിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2021 07:06 AM |
Last Updated: 06th January 2021 08:43 AM | A+A A- |
വിഡിയോ സ്ക്രീൻഷോട്ട്
കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേൽപാലത്തിൽ ബാരിക്കേഡ് നീക്കി വാഹനങ്ങൾ കയറി. ഇന്നലെ രാത്രി ഏഴ് മണിയോടെ ചിലർ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. മറുവശം അടച്ചിരുന്നതിനാൽ വാഹനങ്ങൾ പാലത്തിൽ കുരുങ്ങി. ഇത് വലിയ ഗതാഗതകുരുക്കിനാണ് വഴിവച്ചത്.
കാറുകളും ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ അര മണിക്കൂറോളമാണ് പാലത്തിൽ കുരുങ്ങിയത്. പാലത്തിൽ അതിക്രമിച്ചു കടന്നതിനു 10 വാഹന ഉടമകൾക്കെതിരെ മരട് പൊലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിലാണ് കേസ്.
വി ഫോർ കൊച്ചി എന്ന സംഘടനയാണു പാലം തുറന്നു കൊടുത്തതെന്ന് റിപ്പോർട്ടുകളുണ്ട്. സംഘടനയുടെ കോർഡിനേറ്റർ നിപുൺ ചെറിയാൻ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി.