അടച്ചിട്ട തീയേറ്ററിന് 5.25 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍; ഉടമ ഞെട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2021 02:55 PM  |  

Last Updated: 07th January 2021 02:55 PM  |   A+A-   |  

theater

പ്രതീകാത്മക ചിത്രം

 

കോട്ടയം: അടച്ചിട്ട തീയേറ്ററിന് 5.25 ലക്ഷം രൂപയുടെ വൈദ്യുതി ബില്‍. കോട്ടയം പള്ളിക്കത്തോട്ടം അഞ്ചാനി തീയേറ്റര്‍ ഉടമയ്ക്കാണ് ഭീമമായ വൈദ്യുതി ബില്‍ ലഭിച്ചത്. മാര്‍ച്ച് മുതല്‍ തീയേറ്റര്‍ അടച്ച തീയേറ്ററാണിത്.

സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തത്തില്‍ വൈദ്യുതി ബില്‍ വിച്ഛേദിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോവിഡ് പശ്ചാത്തലത്തില്‍ സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ ഇന്നലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ നല്‍കിയ നിവേദനത്തില്‍ തീരുമാനമുണ്ടാകണമെന്നും ചേംബര്‍ അഭ്യര്‍ഥിച്ചു. 
 
ജിഎസ്ടിക്ക് പുറമെ സിനിമ ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയ വിനോദനികുതി പിന്‍വലിക്കണമെന്ന ആ പഴയ ആവശ്യത്തിന് പുറമെ തിയറ്ററുകള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് വേണമെന്നും ചേംബര്‍ ആവര്‍ത്തിച്ചു. അമ്പതു ശതമാനം സീറ്റില്‍ മാത്രം പ്രവേശനം നടത്തി സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല. തിയറ്ററുകള്‍ തുറക്കാത്തത് സര്‍ക്കാരിനെതിരായ പ്രതിഷേധമല്ലെന്നും ചേംബര്‍ വ്യക്തമാക്കി.