മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് പടുത പറന്ന് ഓട്ടോയില്‍ വീണു ; കാഴ്ച മറഞ്ഞ് നിയന്ത്രണം വിട്ട് ടിപ്പറില്‍ ഇടിച്ചു ; ഡ്രൈവര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 08:13 AM |
Last Updated: 07th January 2021 08:13 AM | A+A A- |
പ്രതീകാത്മകചിത്രം
ആലപ്പുഴ : മുന്നില്‍പ്പോയ ലോറിയില്‍ നിന്ന് പടുത ( ടാര്‍പോളിന്‍ ഷീറ്റ്) പറന്ന് ഓട്ടോറിക്ഷയില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവറുടെ കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന കോട്ടയം പള്ളം പന്നിമറ്റം പുളിമൂട്ടില്‍ വി കെ സജീവ് (54) ആണ് മരിച്ചത്.
ഇയാളുടെ ഭാര്യ ലീലാമ്മയെ കാലിന് സാരമായ പരിക്കേറ്റ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ എസി റോഡില്‍ പള്ളാത്തുരുത്തി പാലത്തിന് അടുത്തുവെച്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ.
ഇതിനിടെ മുന്നില്‍ പോയ ലോറിയില്‍ നിന്നും പടുത അഴിഞ്ഞ് ഓട്ടോയ്ക്ക് മേല്‍ പറന്നുവീഴുകയായിരുന്നു. പടുത മുഴുവനായി ഓട്ടോയില്‍ മൂടിയതോടെ കാഴ്ച മറഞ്ഞ് നിയന്ത്രണം വിട്ട് ലോഡുമായി വന്ന ടോറസ് ലോറിയില്‍ ഇടിക്കുകയായിരുന്നു.