കാലിക്കറ്റ് സർവകലാശാല : താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് സ്റ്റേ
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 12:40 PM |
Last Updated: 07th January 2021 12:40 PM | A+A A- |
ഫയല്‍ ചിത്രം
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാലയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. നേരത്തെ സിന്‍ഡിക്കേറ്റ് തീരുമാനം സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് താൽക്കാലിക ജീവനക്കാരായി തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. നിയമന അധികാരം പിഎസ് സിക്കാണ്. മറിച്ചുള്ള നീക്കം സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിക്കാതെയാണ് സിന്‍ഡിക്കേറ്റിന്റെ തീരുമാനമെന്നാണ് ഹര്‍ജിക്കാരുടെ വാദം.
ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനക്കാരായ 35 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തിരുന്നു. പത്തുവര്‍ഷം ദിവസവേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലിചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയത്.