കോതമംഗലം പള്ളി; സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 04:58 PM |
Last Updated: 07th January 2021 04:58 PM | A+A A- |

കേരള ഹൈക്കോടതി/ഫയല്‍
കൊച്ചി: കോതമംഗലം പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് എറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബഞ്ച് സ്‌റ്റേ ചെയ്തത്. സര്‍ക്കാരിന്റെ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് ഈ മാസം 15ന് പരിഗണിക്കും.
സിആര്‍പിഎഫിനെ ഉപയോഗിച്ച് കോതമംഗലം പള്ളി ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയിരുന്നു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അപ്രായോഗികവുമാണെന്ന് അപ്പീലില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെ തീര്‍ത്തും ഏകപക്ഷീയമായാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വെള്ളിയാഴ്ചയ്ക്കകം കോതമംഗലം പള്ളി സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
പളളി ഏറ്റെടുക്കുന്നത് ഗുരുതര ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും സമവായത്തിലൂടെ പ്രശ്‌ന പരിഹാരത്തിനാണ് ശ്രമിക്കുന്നത് എന്നുമാണ് സര്‍ക്കാര്‍ നിലപാട്. പള്ളി ഏറ്റെടുത്ത് കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് വെള്ളിയാഴ്ചയ്ക്കകം പള്ളി ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്