ഉദ്ഘാടനത്തിന് മുന്‍പെ വൈറ്റില മേല്‍പ്പാലം തുറന്നകേസ്; വി ഫോര്‍ നേതാവ് നിപുണ്‍ ചെറിയാന് ജാമ്യമില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 07:42 PM |
Last Updated: 07th January 2021 07:42 PM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
കൊച്ചി: ഉദ്ഘാടനത്തിനു മുമ്പേ വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്തെന്ന കേസില്‍ വിഫോര്‍ കൊച്ചി ക്യാമ്പയിന്‍ കണ്‍ട്രോളര്‍ നിപുണ്‍ ചെറിയാന് ജാമ്യമില്ല. അറസ്റ്റിലായ മറ്റു മൂന്ന് പേര്‍ക്ക് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചു. നിപുണിന്റെ ജാമ്യാപേക്ഷ അടുത്ത ദിവസം വീണ്ടം പരിഗണിക്കും.
വി 4 കൊച്ചി പ്രവര്‍ത്തകരായ ആഞ്ചലോസ്, റാഫേല്‍, പ്രവര്‍ത്തകന്‍ സൂരജ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യവും ഒരാള്‍ക്ക് 25,000 രൂപ വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. വ്യാഴാഴ്ച പുലര്‍ച്ചെ അറസ്റ്റിലായ ഷക്കീര്‍ അലി, ആന്റണി ആല്‍വിന്‍, സാജന്‍ അസീസ് എന്നിവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ചൊവ്വാഴ്ച രാത്രിയാണ് നിര്‍മാണം പൂര്‍ത്തിയായ വൈറ്റില മേല്‍പ്പാലത്തിന്റെ ഒരു ഭാഗത്തെ ബാരിക്കേഡുകള്‍ തകര്‍ത്ത് വാഹനങ്ങള്‍ കടത്തിവിട്ടത്. തുടര്‍ന്ന്, സംഭവത്തിനു പിന്നില്‍ വി 4 കൊച്ചിയാണെന്ന് ആരോപിച്ച് നിപുണ്‍ ചെറിയാന്‍ ഉള്‍പ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലം തുറക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 31ന് വി 4 കൊച്ചി പാലത്തിലേക്ക് പദയാത്ര നടത്തിയിരുന്നു.