സൗജന്യ ഭക്ഷ്യ കിറ്റിൽ നെയ്യും പാൽപ്പൊടിയും ഉൾപ്പെടുത്തണം ; സർക്കാരിനോട് മിൽമ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2021 08:23 AM  |  

Last Updated: 07th January 2021 08:23 AM  |   A+A-   |  

free_kit

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിൽ നെയ്യും പാൽപ്പൊടിയും കൂടി ഉൾപ്പെടുത്തണമെന്ന് മിൽമ. 100 ഗ്രാം നെയ്യും 200 ഗ്രാം പാൽപ്പൊടിയും കിറ്റിൽ ഉൾപ്പെടുത്തണമെന്നാണ് മിൽമ സർക്കാരിന് നൽകിയ ശുപാർശയിൽ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

സംസ്ഥാനത്ത് അധികമായി സംഭരിക്കുന്ന നെയ്യും പാൽപ്പൊടിയും ഉപയോഗപ്പെടുത്താനാണ് ഇതിലൂടെ മിൽമ ലക്ഷ്യമിടുന്നത്. മിൽമ അധികമായി സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ കഴിയുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചത്.

പ്രവാസികൾ ഉൾപ്പെടെ കൂടുതൽ ആളുകൾ ക്ഷീരമേഖലയിലേക്ക് എത്തിയതോടെ പാൽ ഉൽപ്പാദനം വർധിച്ചു. സംഭരിക്കുന്നതിനനുസരിച്ച് പാൽ വിൽപ്പന നടക്കുന്നില്ല. അധിക പാൽ മറ്റു രീതിയിൽ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുപാർശ സമർപ്പിച്ചതെന്ന് മിൽമ ചെയർമാൻ പി എ ബാലൻ വ്യക്തമാക്കി.