സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നാളെ കസ്റ്റംസിന് മുന്നില്‍ ഹാജരാകും

ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നാളെ കസ്റ്റംസിന് മുന്നില്‍ ഹാജരാകും
സ്പീക്കര്‍ പി ശ്രീരമാകൃഷ്ണന്‍ ഫയല്‍ ചിത്രം
സ്പീക്കര്‍ പി ശ്രീരമാകൃഷ്ണന്‍ ഫയല്‍ ചിത്രം


കൊച്ചി : ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നാളെ കസ്റ്റംസിന് മുന്നില്‍ ഹാജരാകും. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നല്‍കിയിരുന്നു. മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്.

അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം. നേരത്തെ ഓഫീസിലേക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്നാണ് കസ്റ്റംസ് അറിയിച്ചത്. 

എന്നാല്‍ െ്രെപവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ പ്രത്യേക അനുമതി വേണമെന്ന നിയമസഭ സെക്രട്ടറിയുടെ കത്തിനെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ന്യായീകരിച്ചു. നിയമസഭയുടെ പരിധിയിലുള്ള ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയയ്ക്ക് സ്പീക്കറുടെ അനുമതി വേണമെന്നാണ് ചട്ടം 165 പറയുന്നത്. ഇത് എംഎല്‍എമാര്‍ക്കു മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. അതു ചൂണ്ടിക്കാട്ടി കസ്റ്റംസിന് കത്തയയ്ക്കുകയാണ് ചെയ്തത്.

നിയമസഭാംഗങ്ങള്‍ക്ക് മാത്രമല്ല പരിരക്ഷ ബാധകമായിട്ടുള്ളത്. നിയമസഭ പരിസരത്തുള്ള എല്ലാവര്‍ക്കും പ്രത്യേക പരിരക്ഷ ബാധകമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തന്നെയും ചോദ്യം ചെയ്യുമെന്നാണ് മാധ്യമവാര്‍ത്തകള്‍. എന്നാല്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ ആശങ്കയില്ലെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ആദ്യ തവണ വാട്‌സ് ആപ്പ് വഴി അയക്കുകയും അയ്യപ്പനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയുമാണ് കസ്റ്റംസ് ചെയ്തത്. എന്നാല്‍ നോട്ടീസ് ലഭിച്ചില്ല എന്നാണ് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് കെ അയ്യപ്പന്‍ മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സഭാസമ്മേളനത്തിന്റെ തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com