നെയ്യാറ്റിൻകരയിൽ 15കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th January 2021 07:42 PM  |  

Last Updated: 08th January 2021 07:42 PM  |   A+A-   |  

suicide girl

പ്രതീകാത്മക ചിത്രം/ ഫയൽ

 

തിരുവനന്തപുരം: 15 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കുട്ടിയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകി. പെൺകുട്ടിയുടെ കാമുകനെതിരെ കേസെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.