ബദാം തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 08:07 PM |
Last Updated: 08th January 2021 08:07 PM | A+A A- |
പ്രതീകാത്മക ചിത്രം/ ഫയൽ
കണ്ണൂർ: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി കണ്ണൂരിൽ മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂർ മാണിയൂരിലെ ഷിജു- ശ്രീവിദ്യ ദമ്പതികളുടെ മകൻ ശ്രീദീപാണ് മരിച്ചത്.
പ്രഭാത ഭക്ഷണത്തിനിടെ ബദാം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.