സംസ്ഥാനത്ത് സ്പാകളും ആയുര്‍വേദ സ്ഥാപനങ്ങളും തുറക്കാന്‍ ഉത്തരവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 08:14 PM |
Last Updated: 08th January 2021 08:14 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുര്‍വേദ റിസോര്‍ട്ടുകളും തുറന്നുപ്രവര്‍ത്തിക്കുവാന്‍ ഉത്തരവ് ആയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോവിഡ് നിയന്ത്രണ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത്.
ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുന്‍കരുതലുകളും സ്ഥാപനങ്ങള്‍ സ്വീകരിക്കണം. കോവിഡ് പശ്ചാത്തലത്തിലെ വിനോദസഞ്ചാരമേഖലയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിലവിലുള്ള സര്‍ക്കാര്‍ മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്ത്രി പറഞ്ഞു.