നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്ക് പോസ്റ്റല്‍ വോട്ട്; 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അവസരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 08:39 PM |
Last Updated: 08th January 2021 08:39 PM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവിഡ് ബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 80 വയസുകഴിഞ്ഞവര്‍ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യം. ഇതുമായി ബന്ധപ്പെട്ട കര്‍മ പദ്ധതി തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.
കോവിഡ് രോഗികള്‍, ഭിന്നശേഷിക്കാര്‍, 80 വയസ്സു കഴിഞ്ഞവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗത്തിനാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ട് സൗകര്യം ഉള്ളത്. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലായിരിക്കും കോവിഡ് രോഗികള്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശം നല്‍കി.
കോവിഡ് ജാഗ്രത പാലിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് ടിക്കാറാം മീണ ഇന്ന് ആരോഗ്യ വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു തുടര്‍ന്നാണ് കര്‍മപദ്ധതി തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ആരോഗ്യവകുപ്പ് കര്‍മപദ്ധതി തയ്യാറാക്കും.
പോസ്റ്റല്‍ വോട്ട് സൗകര്യം ആഗ്രഹിക്കുന്നവര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് രേഖാമൂലം വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം. കോവിഡ് കാലത്ത് നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ സംസ്ഥാനതലം മുതല്‍ ബൂത്തുതലം വരെ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പിനാവശ്യമായ മുന്‍കരുതലുകള്‍ മാസ്‌ക്, സാനിറ്റൈസര്‍, പി.പി.ഇ. കിറ്റ് തുടങ്ങിയവയെല്ലാം മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍നിന്ന് ആരോഗ്യവകുപ്പ് വാങ്ങണം. ഇതിന് ചെലവാകുന്ന തുക തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോഗ്യവകുപ്പിന് നല്‍കും.