സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രതിഷേധം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു ( വീഡിയോ)

യുവമോര്‍ച്ച പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
യുവമോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിക്കുന്നു / ട്വിറ്റര്‍ ചിത്രം
യുവമോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിക്കുന്നു / ട്വിറ്റര്‍ ചിത്രം

തിരുവനന്തപുരം : ഡോളര്‍ കടത്തുകേസില്‍ ആരോപണവിധേയനായ സ്പീക്കര്‍ പി ശ്രീരമകൃഷ്ണന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കേരള നിയമസഭയ്ക്ക് മുന്നിലാണ് യുവമോര്‍ച്ചയുടെ പ്രതിഷേധമാര്‍ച്ച് നടന്നത്. സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

യുവമോര്‍ച്ച പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡോളര്‍കടത്തില്‍ ആരോപണ വിധേയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ മാറ്റിനിര്‍ത്തണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചിരുന്നു. 

സര്‍ക്കാരിന്റെ രാജി ആവശ്യപെട്ട് ബാനറും പ്ലക്കാഡുകളുമുയര്‍ത്തി മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ നേരിട്ടത്. പ്രതിപക്ഷത്തിനൊപ്പം പി സി ജോര്‍ജും സംഭ ബഹിഷ്‌കരിച്ചപ്പോള്‍ ബി.ജെ.പി അംഗം ഒ രാജഗോപാല്‍ സഭയില്‍ സഹകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com