മദ്യപിച്ചെത്തിയ ഭര്‍ത്താവ് തടികൊണ്ട് നെഞ്ചില്‍ അടിച്ചു; മംഗളൂരുവില്‍ മലയാളി യുവതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2021 09:13 PM  |  

Last Updated: 09th January 2021 09:13 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് തടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്. ഇടുക്കി ചെറുതോണി സ്വദേശിനി സൗമ്യ ഫ്രാന്‍സിസ് (36)ആണ് മരിച്ചത്. ഭര്‍ത്താവ് നെരിക്കാട് കൊച്ചുതറ ജോണ്‍സണെ (40) ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ ജോണ്‍സണ്‍ സൗമ്യയുമായി വഴക്കുണ്ടാക്കി. വിറകു കക്ഷണം കൊണ്ട് നെഞ്ചില്‍ അടിക്കുകയായിരുന്നു.

ബോധരഹിതയായ സൗമ്യയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്ക് നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുണ്ട്.