തിരുവനന്തപുരത്ത് പൊലീസിന് നേരെ ​ഗുണ്ടാ ആക്രമണം; പ്രതികളെ പിടികൂടിയത് അതിസാഹസികമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2021 09:28 PM  |  

Last Updated: 09th January 2021 09:28 PM  |   A+A-   |  

Goons attack police

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: വീടാക്രമിച്ച കേസിലെ പ്രതികളെ പിടികൂടുന്നതിനിടെ തലസ്ഥാനത്ത് പൊലീസിന് നേരെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 

കമലേശ്വരത്ത് വീടാക്രമിച്ച് മോഷണം നടത്തിയ പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പൊലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാൻ സംഘം ശ്രമിച്ചു. 

വിഷ്ണു, ദീപക് എന്ന ഫിറോസ്, ചന്ദ്രബോസ് എന്നീ പ്രതികൾ  എസ് എസ് കോവിൽ റോഡിലെ ബാറിൽ ഉണ്ടെന്നറിഞ്ഞ് മഫ്ത്തിയിൽ പൊലീസ് എത്തിയപ്പോൾ ഇവർ പുറത്തിറങ്ങി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ പൊലീസ് ജീപ്പിലെത്തി ഇവരെ തടഞ്ഞു. പ്രതികൾ സഞ്ചരിച്ച കാർ  പൊലീസ് ജീപ്പിൽ കൊണ്ടിടിച്ചു. കാ‌റുമായി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് വളഞ്ഞ് സഹാസികമായി ഗ്ലാസ് തകർത്താണ് പിടികൂടിയത്.