ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചു

യുഡിഎഫ് വിട്ടപ്പോള്‍ തന്നെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുമെന്ന് സൂചിപ്പിക്കുമെന്ന് അറിയിച്ചിരുന്നതായി കേരള കോണ്‍ഗ്രസ്
ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചു

കോട്ടയം : കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിയ്ക്ക് കൈമാറി. നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വേണ്ടിയാണ് രാജി. 

യുഡിഎഫ് വിട്ടപ്പോള്‍ തന്നെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുമെന്ന് സൂചിപ്പിക്കുമെന്ന് അറിയിച്ചിരുന്നതായി കേരള കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. 

പി ജെ കുര്യന്റെ ഒഴിവിലാണ് ജോസ് കെ മാണി എംപിയാകുന്നത്. ലോക്‌സഭ തെരഞ്ഞടുപ്പിന് മുമ്പായി കെ എം മാണി യുഡിഎഫില്‍ തിരിച്ചെത്തിയപ്പോഴാണ് ജോസ് കെ മാണിയ്ക്ക് രാജ്യസഭാംഗത്വം നല്‍കിയത്. 

ജോസ് കെ മാണി രാജിവെച്ച എംപി സ്ഥാനം ഇടതുമുന്നണി കേരള കോണ്‍ഗ്രസിന് തന്നെ നല്‍കിയേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com