കെഎം ഷാജി എംഎൽഎയ്ക്ക് ഹൃദയാഘാതം; അൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; കോവിഡും സ്ഥിരീകരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 02:28 PM |
Last Updated: 09th January 2021 02:28 PM | A+A A- |
കെഎം ഷാജി എംഎൽഎ/ ഫെയ്സ്ബുക്ക്
കോഴിക്കോട്: അഴീക്കോട് എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിക്ക് ഹൃദയാഘാതം. പിന്നാലെ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിട്ടുണ്ട്. എംഎൽഎയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.
ആൻജിയോപ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസിറ്റിവായിത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പോയേക്കും.