സന്നദ്ധ സേനയുടെ അംബാസഡറായി ടൊവിനോ തോമസ് ; സമൂഹത്തിനു മാതൃകയെന്ന് മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 12:08 PM |
Last Updated: 09th January 2021 12:08 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സാമൂഹിക സന്നദ്ധ സേനയുടെ അംബാസഡറായി നടന്‍ ടൊവിനോ തോമസിനെ നിയോഗിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി പങ്കു ചേര്‍ന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാന്‍ സഹായകരമാകും.
പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീര്‍ത്ത വെല്ലുവിളികള്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തില്‍ മറികടന്ന ഒരു ജനതയാണ് നമ്മള്‍. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതല്‍ക്കൂട്ടായി മാറുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീർത്ത വെല്ലുവിളികൾ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തിൽ മറികടന്ന ഒരു ജനതയാണ് നമ്മൾ....
Posted by Pinarayi Vijayan on Friday, January 8, 2021