വാക്‌സിന്‍ വിതരണം; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍; ആദ്യ ദിനത്തില്‍ നല്‍കുന്നത് 13,330 പേര്‍ക്ക്

വാക്‌സിന്‍ വിതരണം; സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍; ആദ്യ ദിനത്തില്‍ നല്‍കുന്നത് 13,330 പേര്‍ക്ക്
കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം
കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനത്ത് 133 കേന്ദ്രങ്ങള്‍. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 

എറണാകുളത്ത് 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളും മറ്റ് ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളുമാണ് ഉള്ളത്. ആദ്യ ദിനത്തില്‍ 13,330 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഒരോ കേന്ദ്രത്തിലും 100 പേര്‍ക്ക് വീതമാകും വാക്‌സിന്‍ വിതരണം. 

രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 3 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഒന്നാം ഘട്ടത്തില്‍ മൊത്തം 30 കോടി പേര്‍ക്കാണ് വാക്സിന് നല്‍കാന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 

ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണിപ്പോരാളികളായ മറ്റ് വിഭാഗക്കാര്‍ക്കുമാണ് നല്‍കുന്നത്. മൂന്ന് കോടിയോളം വരുന്ന ഇവര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുക. 

തുടര്‍ന്ന് 50 വയസിന് മുകളിലുള്ളവര്‍ക്കും 50 വയസിന് താഴെ രോഗാവസ്ഥയുള്ളവര്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ നല്‍കുന്നത്. ഏതാണ്ട് 27 കോടിയോളം പേര്‍ക്കാണ് ഇത്തരത്തില്‍ വാക്സിന്‍ നല്‍കുകയെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com