വിഎസ് ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്ഥാനമൊഴിയുമെന്ന് സൂചന
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 03:47 PM |
Last Updated: 09th January 2021 03:47 PM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി സൂചന. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ.
സ്ഥാനം ഒഴിയുന്നതിന് മുന്നോടിയായി ഭരണ പരിഷ്‌കാര കമ്മീഷന്റെ കാവടിയാറിലെ ഔദ്യോഗിക വസതി വിഎസ് ഒഴിഞ്ഞു. ബാർട്ടൻ ഹില്ലിലെ വീട്ടിലേക്ക് ഇന്നലെ താമസം മാറി.