റോബോട്ടിക്സിനെക്കുറിച്ച് പഠിക്കാം, ഫ്രീയായി; വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അവസരം 

കോവിഡ് പശ്ചാത്തലത്തിൽ വ്യത്യസ്ത സെഷനുകളായാണ് പരിപാടി സംഘടിപ്പിക്കുന്നത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്

തൃശൂർ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി റോബോട്ടിക്ക്‌സിൽ സൗജന്യ ശിൽപ്പശാല. തൃശൂരിലെ റോബോട്ടിക്ക്‌സ് സ്ഥാപനമായ ഇങ്കർ റോബോട്ടിക്ക്‌സ് ആണ് മൂന്നു ദിവസത്തെ ശിൽപ്പശാല ഒരുക്കിയിരിക്കുന്നത്.  കോവിഡ് പശ്ചാത്തലത്തിൽ വ്യത്യസ്ത സെഷനുകളായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ഈ മാസം 13, 14, 15 തിയതികളിലാണ് വ്യവസായിക ഓട്ടോമേഷനിൽ ശിൽപ്പശാല നടക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചുള്ള അബ്‌സല്യൂട്ട് മോഷനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും നാലു മണിക്കൂർ നീണ്ട സെഷനിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട 24 പേർക്ക് വീതം പരിശീലനം ലഭിക്കും.  വ്യവസായങ്ങളിലെ ഉൽപാദന, പാക്കേജിംഗ് ലൈനുകളിലെ ഓട്ടോമേഷൻ സംബന്ധിച്ച് പരിശീലിപ്പിക്കുകയും ഭാവിയിലെ തൊഴിലവസരങ്ങൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുകയുമാണ് ലക്ഷ്യം.

മൂന്നു ദിവസത്തേക്ക് 72 പേർക്കാണ് അവസരം ലഭിക്കുക. ജനുവരി 11, തിങ്കളാഴ്ചയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് അവസരം. http://bit.ly/inekriawa എന്ന ലിങ്കിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ കഴിയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com