റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒമ്പത് വയസുകാരനെ കാറിടിച്ചു; ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്ക് | Published: 10th January 2021 07:56 AM |
Last Updated: 10th January 2021 07:56 AM | A+A A- |
പ്രതീകാത്മകചിത്രം
മലപ്പുറം: റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി കാറിടിച്ച് മരിച്ചു. ഒമ്പത് വയസുകാരൻ ജാസിൽ ബാദുഷാണ് മരിച്ചത്. തിരൂരങ്ങാടി സ്വദേശിയായ ഇബ്രാഹീം ബാദുഷയുടെയും മഹ്റൂഫയുടെയും മകനാണ് ജാസിൽ. റോഡിന് എതിർവശത്തുള്ള ബന്ധുവീട്ടിൽനിന്ന് തിരിച്ചുവരുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ജാസിൽ. മെഹ്സിൻ ബാദുഷ, ഐസിൻ ബാദുഷ എന്നിവരാണ് സഹോദരങ്ങൾ. ഖബറടക്കം ഇന്ന് നടക്കും.