ചെന്നിത്തലയുടെ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണ വേണ്ട; പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് സിപിഎം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 07:14 PM |
Last Updated: 10th January 2021 07:14 PM | A+A A- |

സിപിഎം കോണ്‍ഗ്രസ് പതാകകള്‍ / ഫയല്‍ ചിത്രം
ആലപ്പുഴ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ യുഡിഎഫ് പിന്തുണയോടെ നേടിയ പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവയ്ക്കും. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണ് തൃപ്പെരുന്തുറ. യുഡിഎഫ് പിന്തുണയോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
എല്‍ഡിഎഫ് അഞ്ചും യുഡിഎഫും ബിജെപിയും ആറും സീറ്റ് വീതമാണ് ഇവിടെ നേടിയത്. ബിജെപിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് യുഡിഎഫ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിത സംവരണം ആയിരുന്നു. വിജയിച്ച അംഗങ്ങളില്‍ പട്ടിക ജാതി വനിത ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് സിപിഎമ്മിനെ പിന്തുണയ്ക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്. സിപിഎമ്മിലെ വിജയമ്മയാണ് പഞ്ചായത്ത് പ്രസിഡന്റായത്.
എല്‍ഡിഎഫ്-യുഡിഎഫ് ധാരണ സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമാണ് എന്ന് കാണിച്ചാണ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും എന്ന നിലപാട് സ്വീകരിച്ചത്.