ജനവാസ കേന്ദ്രത്തില്‍ കടുവ ഇറങ്ങി; തുരത്തുന്നതിനിടെ റെയ്ഞ്ച് ഓഫീസറെ ആക്രമിച്ചു; പരിക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th January 2021 04:45 PM |
Last Updated: 10th January 2021 04:57 PM | A+A A- |

പ്രതീകാത്മക ചിത്രം/ ഫയൽ
കല്‍പറ്റ: കടുവയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്ക് പരിക്ക്. വയനാട് പുല്‍പ്പള്ളി കൊളവളളിയിലാണ് സംഭവം. കടുവയെ കാട്ടിലേക്ക് തുരത്താന്‍ ഇറങ്ങിയ വനപാലകര്‍ക്കു നേരെ കടുവ ആക്രമണം നടത്തുകയായിരുന്നു. ചെതലയം റെയ്ഞ്ച് ഓഫീസര്‍ ടി ശശികുമാറിനാണ് പരിക്കേറ്റത്.
പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ ശല്യം ഉണ്ട്. ആട്, നായ എന്നിവയെ കൊന്നിരുന്നു. ഇതേതുടര്‍ന്ന് കൊളവള്ളി പ്രദേശത്ത് ജനങ്ങള്‍ ഭീതിയിലായിരുന്നു. അതിനിടയിലാണ് കടുവയെ തുരത്താന്‍ വനപാലകര്‍ ഇറങ്ങിയത്.
പരിക്കേറ്റ ശശികുമാറിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് മുന്‍പും ഇദ്ദേഹത്തിന് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. കൊളവള്ളി, കബനിഗിരി, പാടിച്ചിറ ഭാഗങ്ങളിലാണ് മുന്നറിയിപ്പ്.