അഭിലാഷ് ടോമി വിരമിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 09:03 AM |
Last Updated: 11th January 2021 09:03 AM | A+A A- |

അഭിലാഷ് ടോമി/ ഫയല്‍ ചിത്രം
കൊച്ചി : പായ്ക്കപ്പലില്‍ ലോകം ചുറ്റിയ അഭിലാഷ് ടോമി വിരമിച്ചു. നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്നാണ് വിരമിച്ചത്.
പായ് വഞ്ചിയില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് അഭിലാഷ് ടോമി. പായ്‌വഞ്ചിയില്‍ ഇത്തരത്തില്‍ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണ് ഇദ്ദേഹം. കീര്‍ത്തിചക്ര, ടെന്‍സിഹ് നോര്‍ഗെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ട അഭിലാഷ് 2013 ഏപ്രിലില്‍ 6 ന് മുബൈയില്‍ തന്നെ തിരിച്ചെത്തി. ഇദ്ദേഹത്തെ സ്വീകരിക്കാന്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും എത്തിയിരുന്നു.