ഗാന്ധി പ്രതിമയിൽ ബിജെപി കൊടി; കേസെടുത്തു
By സമകാലികമലയാളം ഡെസ്‌ക് | Published: 11th January 2021 08:53 PM |
Last Updated: 11th January 2021 09:09 PM | A+A A- |
ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയ നിലയിൽ/ചിത്രം: എക്സ്പ്രസ്
പാലക്കാട്: പാലക്കാട് നഗരസഭയ്ക്കു മുൻപിലെ ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയ സംഭവത്തിൽ കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.
നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയുടെ കഴുത്തിൽ ബിജെപിയുടെ കൊടി കിടക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് എത്തിയാണ് കൊടി നീക്കം ചെയ്തത്.
നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ ബാനർ ഉയർത്തി ബിജെപി ആഹ്ളാദപ്രകടനം നടത്തിയത് വിവാദമായിരുന്നു. ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ഉയർത്തിയത്. ഇതിനെതിരെ പൊലീസ് കേസെടുത്തിരുന്നു.