ദേ​ശീ​യ ഊ​ർ​ജ സം​ര​ക്ഷ​ണ അ​വാ​ർ​ഡ്; അഞ്ചാമതും നേട്ടം കേരളത്തിന് 

വൈ​ദ്യു​തി ലാ​ഭി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​നം നടത്തുന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ് അവാർഡെന്ന് വൈ​ദ്യു​ത​മ​ന്ത്രി എം​എം മ​ണി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ഊ​ർ​ജ സം​ര​ക്ഷ​ണ അ​വാ​ർ​ഡ് കേ​ര​ള​ത്തി​ന്. തുടർച്ചയായി അ​ഞ്ചാം ത​വ​ണയാണ് സംസ്ഥാനം നേട്ടം സ്വന്തമാക്കുന്നത്. വൈ​ദ്യു​ത​മ​ന്ത്രി എം​എം മ​ണിയാണ് ഇക്കാര്യം അറിയിച്ചത്.  വൈ​ദ്യു​തി ഉ​ല്പാ​ദ​ന​ത്തി​നു പു​റ​മെ വൈ​ദ്യു​തി ലാ​ഭി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​നം നടത്തുന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​ണ് അവാർഡെന്ന് മന്ത്രി പറഞ്ഞു. 

സൗ​രോ​ർ​ജ പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ വ്യാ​പി​പ്പി​ച്ച് ഊ​ർ​ജോ​ല്പാ​ദ​നം കൂ​ട്ടാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്നതെന്നും ചെ​റു​കി​ട ഊ​ർ​ജ പ​ദ്ധ​തി​ക​ൾ സം​ര​ക്ഷി​ച്ചും ഊ​ർ​ജ ഉ​ല്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണമെന്നും അദ്ദേഹം പറ‍ഞ്ഞു.

ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 4,100 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി​യാ​ണ് ലാ​ഭി​ക്കാ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 581 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ലാ​ഭി​ച്ചു. നീ​തി ആ​യോ​ഗ് ത​യാ​റാ​ക്കി​യ ഊ​ർ​ജ​കാ​ര്യ​ക്ഷ​മ​ത സൂ​ചി​ക​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ൻറ് നേ​ടാ​ൻ കേ​ര​ള​ത്തി​നാ​യി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com