കുസാറ്റില്‍ നിരവധി അധ്യാപക ഒഴിവുകള്‍; അപേക്ഷകള്‍ 18 വരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 08:05 PM |
Last Updated: 11th January 2021 08:05 PM | A+A A- |

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല/ ഫയല്‍ ചിത്രം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് ഓണ്‍ലൈനായി ജനുവരി 18 വരെ അപേക്ഷിക്കാം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.
അപ്ലൈഡ് കെമിസ്ട്രി ,അപ്ലൈഡ് ഇക്കണോമിക്‌സ്, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി, പോളിമര്‍ സയന്‍സ് ആന്റ് റബ്ബര്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, ലീഗല്‍ സ്റ്റഡീസ്, മറൈന്‍ ജിയോളജി ആന്റ് ജിയോഫിസിക്‌സ്, ഫോട്ടോണിക്‌സ്, ഫിസിക്‌സ്, ഷിപ്പ് ടെക്‌നോളജി, വകുപ്പുകളിലേക്കാണ് നിയമനം.
അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും രജിസ്ട്രാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊച്ചി682022 എന്ന വിലാസത്തില്‍ ജനുവരി 25 നകം കിട്ടത്ത'ക്ക വിധത്തില്‍ ലഭിക്കണം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.cusat.ac.in എന്ന വിലാസത്തില്‍ ലഭിക്കും.