യുഡിഎഫ് നേതൃയോ​ഗം ഇന്ന് ; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നണി വിപുലീകരണവും അജണ്ട

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2021 09:22 AM  |  

Last Updated: 11th January 2021 09:22 AM  |   A+A-   |  

udf leaders

പി ജെ ജോസഫ്, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, എംകെ മുനീര്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി യുഡിഎഫ് നേതൃയോ​ഗം ഇന്ന് ചേരും. മുന്നണി വിപുലീകരണവും സീറ്റ് വിഭജനത്തിനുള്ള പ്രാഥമിക ചർച്ചകളുമാണ് യോഗത്തിന്റെ അജണ്ട. പിസി ജോർജ്ജിനെയും പിസി തോമസിനെയും മുന്നണിയിൽ ഉൾപ്പെടുത്തണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. 

താൻ യുഡിഎഫിലേക്ക് പോകുന്നത് മുന്നണിയെ ശക്തിപ്പെടുത്താനാണെന്ന് പി സി ജോർജ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശികമായ എതിര്‍പ്പുകള്‍ പറഞ്ഞു തീര്‍ക്കാവുന്നതേയുള്ളൂ. യുഡിഎഫിന് അധികാരം ലഭിക്കണമെങ്കില്‍ ഉമ്മന്‍ചാണ്ടി മുന്‍നിരയില്‍ ഉണ്ടാകണമെന്നും ജോർജ് അഭിപ്രായപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിയുമായി ജോർജ്ജ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. 

എൻഡിഎ ഘടകകക്ഷിയായിരുന്ന പി സി തോമസും യുഡിഎഫിൽ ചേരാൻ ആ​ഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ജോസഫ് വിഭാഗത്തിൽ ജോർജ്ജും പിസി തോമസും ലയിച്ച് വരട്ടെയെന്ന അഭിപ്രായവും മുന്നണിയിലുണ്ട്.  മാണി സി കാപ്പനും ടിപി പീതാംബരനനും അടങ്ങുന്ന എൻസിപി ഉടൻ മുന്നണിയിലേക്കെത്തുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.