പണം സമ്പാദിക്കാൻ മന്ത്രവാദം, യുവതി പൂജാരിക്കൊപ്പം പോയി; സ്വർണം കൈക്കലാക്കി ലൈംഗികമായി പീഡിപ്പിച്ചു, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2021 09:28 PM  |  

Last Updated: 12th January 2021 09:28 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പൂജാരി അറസ്റ്റിൽ.  തെയ്യം വേഷം കെട്ടി കൽപ്പന പറയുന്ന ബിജു എന്നയാളാണ് അറസ്റ്റിലായത്. പൂജയുമായി ബന്ധപ്പെട്ട് പരിചയത്തിലായ കൊയിലാണ്ടി സ്വദേശിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതി.

സാമ്പത്തിക ബുദ്ധിമുട്ട് മാറാനുള്ള പൂജ നടത്താനാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. തുടർന്ന് ബന്ധം വളരുകയും സ്ത്രീ ബിജുവിനൊപ്പം ഇറങ്ങി പോവുകയുമായിരുന്നു. കൊട്ടാരക്കര ,ചൂലൂർ തുടങ്ങിയ സ്ഥലങ്ങളിൽ വച്ച് സ്ത്രീയെ പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിച്ചു. ഇവരുടെ പക്കലുള്ള സ്വർണം വിറ്റെന്നും പരാതിയിൽ പറയുന്നു. 

 ഉപദ്രവം സഹിക്കാനാവാതെ സ്ത്രീ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഇയാൾക്ക് ഭാര്യയും മക്കളും ഉണ്ട്. ഭർത്താവ് വിദേശത്തുള്ള സ്ത്രീക്കും രണ്ട് കുട്ടികളുണ്ട്. നിലവിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും ബിജുവിനെതിരെ കേസെടുത്തിട്ടുണ്ട്.