ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചു, ലൈറ്റര്‍ കത്തിച്ച് ഇടാന്‍ നോക്കി ; ക്ലാസ് മുറിയിലെത്തി യുവതിയെ പട്ടാപ്പകല്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 11:57 AM |
Last Updated: 12th January 2021 11:57 AM | A+A A- |
സരിത ( ചുവന്ന വസ്ത്രം), പൊലീസ് തെളിവെടുക്കുന്നു / ടെലിവിഷന്‍ ചിത്രം
പാലക്കാട് : പാലക്കാട് യുവതിയെ ക്ലാസ്സിലെത്തി തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് ഒലവക്കോടാണ് സംഭവം. ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പഠിക്കുന്ന മലമ്പുഴ സ്വദേശി സരിത എന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അതിക്രമത്തിന് ശേഷം സ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ട ഇവരുടെ ഭര്‍ത്താവ് ബാബുരാജ് പിന്നീട് മലമ്പുഴ പൊലീസിന് മുന്നില്‍ കീഴടങ്ങി.
ഒലവക്കോട് സരിത പഠിക്കുന്ന ബ്യൂട്ടിഷ്യന്‍ സെന്ററിലെത്തിയ ബാബുരാജ് ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ട് ക്ലാസ്സില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ചു. തുടര്‍ന്ന് തീ കൊളുത്താനായി ലൈറ്റര്‍ കത്തിച്ചു. ഇതോടെ ക്ലാസ്സിലുണ്ടായിരുന്നവര്‍ ഇയാളെ തടഞ്ഞു.
അതിനിടെ യുവതി ഓടിമാറിയിരുന്നു. യുവതിക്ക് കാര്യമായ പരിക്കുകളോ പൊള്ളലോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സരിതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നാട്ടുകാര്‍ തടഞ്ഞുവെച്ച ബാബുരാജ്, ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മലമ്പുഴയിലെത്തി കീഴടങ്ങുകയായിരുന്നു.
ബാബുരാജും സരിതയും തമ്മില്‍ കുടുംബവഴക്കുണ്ടായിരുന്നു. ബ്യൂട്ടീഷ്യന്‍ കോഴ്‌സിന് പഠിക്കുന്നതിലും ബാബുരാജിന് എതിര്‍പ്പുണ്ടായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാബുരാജിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.