കോവിഡ് വാക്‌സിന്‍ അര്‍ഹരെ കണ്ടെത്താന്‍ കോവിന്‍ ആപ്പ്

ജില്ലയില്‍ 60000 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്
കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം
കോവിഡ് വാക്‌സിന്‍/പ്രതീകാത്മക ചിത്രം

കൊച്ചി: എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നത് കോവിന്‍ പോര്‍ട്ടല്‍ വഴി. കോവിഡ് വാക്‌സിന്‍ വിതരണം എളുപ്പത്തിലേക്കാന്‍ തയ്യാറാക്കിയിട്ടുള്ള കോവിന്‍ അപ്ലിക്കേഷന്‍ വാക്‌സിന്‍ സ്വീകരിക്കേണ്ട ആളുകള്‍ക്ക് മെസ്സേജ് വഴി സ്വീകരിക്കേണ്ട കേന്ദ്രവും സമയവും അറിയിക്കും. ജില്ലയില്‍ 60000 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

100 പേരില്‍ അധികം ജീവനക്കാര്‍ ഉള്ള ആരോഗ്യ കേന്ദ്രത്തില്‍ അതാതു കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ആദ്യം നല്‍കണോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ മാത്രമേ അന്തിമ തീരുമാനം ഉണ്ടാവു. ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ച ശേഷം രണ്ടാമത്തെ ഡോസ് നല്‍കുന്നതിന് മുന്‍പും മെസ്സേജ് ലഭിക്കും.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷമായിരിക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടവരുടെ മുന്‍ഗണന പട്ടിക ആവശ്യമെങ്കില്‍ തയ്യാറാക്കു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com