'12 ആകണ്ടേ ?'... വിചിത്ര പോസ്റ്റുമായി മുഖ്യമന്ത്രി; 'ടെൻഷനടിപ്പിക്കല്ലേ സിഎമ്മേ...', കമന്റ് പ്രവാഹം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 12:20 PM |
Last Updated: 12th January 2021 12:29 PM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം : ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വിചിത്ര പോസ്റ്റുമായി മുഖ്യമന്ത്രി എത്തിയത്.
12 മണി സമയം സൂചിപ്പിക്കുന്ന ക്ലോക്കുമായാണ് പോസ്റ്റ്. ചിത്രത്തിന് മുകളിലായി 12 ആകണ്ടേ? 12 ആയാല്‍ നല്ലത്. 12 ആകണം. എന്നിങ്ങനെ മുഖ്യമന്ത്രി കുറിച്ചു.
പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കല്ലേ സി എമ്മേ കാര്യം പറ. ബി പി ടെ മരുന്നും തീര്‍ന്നിട്ട് ഇരിക്കുവാ...
സിബിഐ വരുന്ന ക്ഷീണം കാണും, ഒരു വാക്‌സിന്‍ എടുത്താല്‍ മതി മുഖ്യ....., , ലൈഫ് മിഷനില്‍ ഹൈകോടതി വിധിയുടെ ഷോക്ക് ആണ്. മരുന്ന് കഴിക്കാതെ മാറിയാല്‍ നല്ലത്. അല്ലെങ്കില്‍ അതിനും കാശ് നമ്മള്‍ കാണണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍....
ഇതിന് പിന്നാലെ പോസ്റ്റിന് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി. ആരോഗ്യമുള്ള ശരീരത്തിന് രക്തത്തില്‍ 12 g/dl ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഈ അളവില്‍ ഹീമോഗ്ലോബിന്‍ നിലനിര്‍ത്താന്‍ ആയില്ലെങ്കില്‍ അനീമിയ ഉണ്ടാവുമെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു.