ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍ ; സിബിഐ നിലപാട് നിര്‍ണായകം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 07:37 AM |
Last Updated: 12th January 2021 07:37 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : എസ് എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കഴിഞ്ഞ എട്ടാം തീയതി പരിഗണിക്കേണ്ട കേസ് സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സിബിഐയുടെ അപേക്ഷ പരിഗണിച്ച് കേസ് ഇതിനോടകം നാലു തവണ മാറ്റിവെച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കെഎസ്ഇബി ഉദ്യോഗസ്ഥരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍.ശിവദാസന്‍, കെ.ജി.രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി വിധിച്ചത്.