സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങി; എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2021 11:47 AM  |  

Last Updated: 12th January 2021 11:47 AM  |   A+A-   |  

Two children go missing

കാണാതായ കുട്ടികൾ

 

കൊച്ചി: സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി. എറണാകുളം പുക്കാട്ടുപടിയിൽ മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാൻ (14), മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ടു മുതൽ കാണാതായത്. സഹോദരിമാരുടെ മക്കളാണ് ഇവർ.

വൈകീട്ട് നാല് മണിയോടെയാണ് കുട്ടികൾ സൈക്കിളുമായി വീട്ടിൽ നിന്നിറങ്ങിയതെന്ന് പൊലീസ് പറയുന്നു. ഏറെ വൈകിയിട്ടും കുട്ടികൾ തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് പത്തരയോടെ മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. 

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും സൈക്കിളിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വീട്ടിൽ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായതായി അറിവില്ലെന്നും ഇന്ന് രാവിലെ കുട്ടികളെ ഇടപ്പള്ളി- പാലാരിവട്ടം ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.