സര്‍ക്കാരിന് തിരിച്ചടി; ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2021 10:29 AM  |  

Last Updated: 12th January 2021 10:48 AM  |   A+A-   |  

Kerala High Court

കേരള ഹൈക്കോടതി/ഫയല്‍

 

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടിലെ സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉദ്യോഗസ്ഥതലത്തില്‍ അഴിമതിയുണ്ടെങ്കില്‍ സിബിഐയ്ക്ക് അന്വേഷിക്കാമെന്ന്, ജസ്റ്റിസ് സോമരാജന്‍ വിധിന്യായത്തില്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും കരാര്‍ നേടിയ യൂണിടാക് ബില്‍ഡേഴ്‌സുമാണ് ഹര്‍ജി നല്‍കിയത്. 

ലൈഫ് മിഷന്‍ പദ്ധതിക്കായി മന്ത്രിസഭ നയപരമായ തീരുമാനമെടുത്തതില്‍ കുറ്റം ചുമത്താനാവില്ലെന്ന ഹൈക്കോടതി വിലയിരുത്തി. തീരുമാനത്തിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലാണ്. ലൈഫ് മ്ിഷന്‍ സര്‍ക്കാര്‍ പദ്ധതി ത്‌ന്നെയാണ്. അഴിമതിക്കു സാധ്യതയുള്ള തലത്തില്‍ ധാരണാപത്രം ഉണ്ടാക്കുകയും തട്ടിപ്പു നടത്തുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നുള്ളതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണമെന്ന് സിബിഐ വാദിച്ചു. 

ലൈഫ് മിഷന് എതിരായ അന്വേഷണം നേരത്തെ കോടതി സ്‌റ്റേ ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിനുള്ള സ്‌റ്റേ കേസ് സമഗ്രമായി പരിശോധിക്കുന്നതായി ബാധിക്കുന്നതായി സിബിഐ വാദിച്ചു.