എംഎല്‍എ കെവി വിജയദാസിന്റെ നില അതീവ ഗുരുതരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 07:45 PM |
Last Updated: 12th January 2021 07:45 PM | A+A A- |
കെവി വിജയദാസ് കോങ്ങാട് എംഎല്‍എ /ഫോട്ടോ ഫയല്‍
പാലക്കാട്: ചികിത്സയില്‍ തുടരുന്ന കോങ്ങാട് എംഎല്‍എ കെവി വിജയദാസിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 11ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംഎല്‍എ തീവ്രപരിചരണവിഭാഗത്തില്‍ തുടരുകയാണ്.
നേരത്തെ എംഎല്‍എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട് ഭേദമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് വിജയദാസ് നിയമസഭയില്‍ എത്തിയത്