നാലു ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത ; മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 08:08 AM |
Last Updated: 13th January 2021 08:33 AM | A+A A- |
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്നുജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
കേരള തീരത്ത് നിന്നും മാറി ലക്ഷദ്വീപ്, മാലിദ്വീപ് പ്രദേശങ്ങളിലും കന്യാകുമാരി പ്രദേശങ്ങളിലും മോശം കാലാവസ്ഥക്കും മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.