സിഎജിയുടേത് ഒരു ഭരണഘടനാസ്ഥാപനവും ചെയ്യാത്ത ഇടപെടല്‍ : ധനമന്ത്രി സഭയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th January 2021 10:36 AM  |  

Last Updated: 13th January 2021 10:36 AM  |   A+A-   |  

minister thomas_issac

ധനമന്ത്രി തോമസ് ഐസക്ക് / എഎന്‍ഐ ചിത്രം

 

തിരുവനന്തപുരം : കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഒരു ഭരണഘടനാ സ്ഥാപനം ചെയ്യാത്തതാണ് സിഎജി ഇടപെടലെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത പലതും സിഎജി അന്തിമറിപ്പോര്‍ട്ടില്‍ ചേര്‍ത്തു. ഓഡിറ്റിങ്ങില്‍ ഒരു ഘട്ടത്തിലും ഉന്നയിക്കാത്ത ഭരണഘടനാ പ്രശ്‌നമാണ് സിഎജി അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി. 

പാലാരിവട്ടം പാലത്തിന്റെ അനുഭവം ഇനി ഉണ്ടാകരുത്. അതിനാല്‍ കിഫ്ബി പദ്ധതികളില്‍ ജാഗ്രത ഉണ്ടാകും. ഇല്ലാത്ത വിവാദം പ്രതിപക്ഷം എന്തിനാണ് ഉണ്ടാക്കുന്നതെന്നും ധനമന്ത്രി ചോദിച്ചു. 

ഒന്നും മറയ്ക്കാനില്ലെങ്കില്‍ എതിര്‍ക്കുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. കിഫ്ബിയില്‍  സമഗ്ര ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. കരടില്‍ ഇല്ലാത്തതാണ് പാമോലിന്‍ അന്തിമ റിപ്പോര്‍ട്ടില്‍ വന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കിഫ്ബി പദ്ധതിയില്‍ പലതും പൊളിഞ്ഞു. കിഫ്ബി പദ്ധതി വഴി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കളമശ്ശേരി കാന്‍സര്‍ സെന്റര്‍ കെട്ടിടം പൊളിഞ്ഞു വീണു. 150 കോടി രൂപയുടെ കെട്ടിടമാണ് കൊച്ചിയില്‍ തകര്‍ന്നു വീണതെന്നും ചെന്നിത്തല പറഞ്ഞു.