ട്രാക്‌സ്യൂട്ട് അണിഞ്ഞ് ഉന്നത ഉദ്യോഗസ്ഥ മഫ്തിയില്‍, ആരെന്ന് വനിതാ പൊലീസുകാരി, കൂട്ട നടപടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 09:27 AM |
Last Updated: 13th January 2021 10:44 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: അടുത്തിടെ ചുമതലയേറ്റ ഉന്നത ഉദ്യോഗസ്ഥയെ തിരിച്ചറിയാതിരുന്ന വനിതാ പൊലീസുകാര്‍ക്കെതിരെ കൂട്ടനടപടി. ട്രാക്‌സ്യൂട്ട് അണിഞ്ഞ് മഫ്തിയിലാണ് ഉദ്യോഗസ്ഥ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.
ആദ്യം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനിലേക്കായിരുന്നു ഉദ്യോഗസ്ഥയുടെ വരവ്. പിന്നാലെ വനിതാ സ്‌റ്റേഷനിലേക്ക് കയറി. ഈ സമയം പാറാവ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരി തിരിച്ചറിഞ്ഞില്ലെന്നതാണ് നടപടിക്ക് അടിസ്ഥാനം.
ട്രാക്‌സ്യൂട്ട് അണിഞ്ഞ് വന്ന ആളോട് ആരാണ് എന്ന് പാറാവുകാരി ചോദിച്ചെങ്കിലും മിണ്ടാതെ എസ്‌ഐയുടെ മുറിയിലേക്ക് പോയി.
ശുചീകരിക്കാന്‍ എല്ലാവരോടും നേരത്തെ എത്താന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വരാത്തവരുടെ പേര് വിവരങ്ങള്‍ തിരക്കിയതിന് ശേഷം പാറാവുകാരി ഉള്‍പ്പെടെയുള്ള ആറോളം പേരെ ട്രാഫിക് ഡ്യൂട്ടിക്ക് നിയോഗിക്കുകയായിരുന്നു.
ഏറ്റവും തിരക്കേറിയ സ്ഥലത്ത് രണ്ട് ദിവസം രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഇവര്‍ക്ക് ട്രാഫിക് ഡ്യൂട്ടി നല്‍കിയത്. ആദ്യമായി എത്തിയ ഉദ്യോഗസ്ഥയെ തങ്ങള്‍ എങ്ങനെ തിരിച്ചറിയും എന്നാണ് പലരുടേയും ചോദ്യം. ഇവരെ പലര്‍ക്കും ഓണ്‍ലൈനില്‍ കണ്ട പരിചയം മാത്രമേയുള്ളെന്നും സീനിയര്‍ പൊലീസുകാര്‍ പറയുന്നു.