വസ്ത്രം അഴിച്ചുവെച്ച് യുവതി വീഡിയോ കോള്‍ ചാറ്റിങ്ങിന് ശ്രമിച്ചു; പരാതിയുമായി യുവ കലാകാരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 08:51 AM |
Last Updated: 13th January 2021 08:51 AM | A+A A- |

ഫയല്‍ചിത്രം
ചങ്ങരംകുളം: വീഡിയോ കോൾ ചെയ്ത് ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമമെന്ന പരാതിയുമായി സിനിമ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന യുവ കലാകാരന്റെ പരാതി. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയാണ് ഇയാൾ.
ചങ്ങരംകുളം പൊലീസിലാണ് ഇത് സംബന്ധിച്ച പരാതി നൽകി. ഒരു യുവതി പരിചയമില്ലാത്ത നമ്പറിൽ നിന്ന് വിഡിയോകോൾ ചെയ്തു. തുടർന്ന് വസ്ത്രം അഴിച്ചുവെച്ച് ചാറ്റിങ്ങിന് അവർ ശ്രമിച്ചു. പിന്നാലെ കാേൾ വിഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടെന്നാണ് പരാതി.
വിഡിയോ ചാറ്റ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നാണ് ഭീഷണി. അതല്ലെങ്കിൽ 5000 രൂപ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് നിർദേശിച്ച് മെസേജ് അയച്ചെന്നും പരാതിയിൽ പറയുന്നു.